രാമേശ്വരം: ശ്രീലങ്കന്‍ നാവികസേനയുടെ ആക്രമണത്തില്‍ 10 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. തമിഴ്നാട്ടിലെ രാമേശ്വരത്തുനിന്നും മത്സ്യബന്ധനത്തിനു പോയവരാണ് ആക്രമണത്തിന് ഇരയായത്. കാച്ചത്തീവിന് സമീപം വെച്ചായിരുന്നു ആക്രമണം. ഇവരുടെ മത്സ്യബന്ധന വലകളും ലങ്കന്‍ സേന നശിപ്പിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണന്ന് പോലീസ് അറിയിച്ചു.
ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ശ്രീലങ്കന്‍ നാവികസേനയുടെ ആക്രമണം


