തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തു നിന്നും ബോംബ് ശേഖരം കണ്ടെത്തി. വടക്കേ നടയ്ക്ക് സമീപമുള്ള ശ്രീ പാദം കുളം വറ്റിക്കുമ്പോഴായിരുന്നു ബോംബ് കണ്ടെത്തിയത്. കാലപ്പഴക്കം ചെന്ന പൈപ്പ് ബോംബുകളാണ് ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി ബോംബുകള്‍ നിര്‍വീര്യമാക്കി.
ബോംബ് ശേഖരം കണ്ടെത്തിയതു സംബന്ധിച്ചു പോലീസ് അന്വേഷണം ആരംഭിച്ചു.


