ശ്രീനാരായണ ഗുരുവിനെ ഈഴവ ഗുരുവായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു: വി.എസ്

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെ ഈഴവ ഗുരുവായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. മനുഷ്യകുലത്തെ മുഴുവന്‍ ഒന്നിപ്പിക്കണമെന്നാണ് ഗുരുദേവന്‍ പറഞ്ഞതെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു.

ഗുരുവിനെ തെറ്റായി അവതരിപ്പിക്കുന്നതിനു കാരണക്കാര്‍ രാഷ്ട്രീയ- സാമുദായിക സംഘടനകളുടെ തലപ്പത്തുള്ളവരാണ്. മതത്തെ ഉപയോഗിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമം കേരളത്തില്‍ കൊണ്ടുപിടിച്ച് നടക്കുകയാണ്. ഇത് ഗൗരവമുള്ള വിഷയമാണെന്നും വിഎസ് പറഞ്ഞു.

Top