ശ്രദ്ധ കപൂറിന്റെ പൂന്തോട്ടം

ശ്രദ്ധ കപൂറിന്റെ ഹോബിയാണ് ഇപ്പോള്‍ വാര്‍ത്തയില്‍ ഇടം നേടിയിരിക്കുന്നത്. ഒഴിവു സമയങ്ങളില്‍ ശ്രദ്ധ ഒരുക്കിയ പൂന്തോട്ടം ഇപ്പോള്‍ ഏവരെയും ആകര്‍ഷിക്കുന്നു. റോസ്, തുളസി, മണിപ്ലാന്റ്, ബോഗന്‍വില്ല തുടങ്ങിയ ചെടികളാണ് ശ്രദ്ധയുടെ പൂന്തോട്ടത്തിലുള്ളത്. ശ്രദ്ധ തന്നെയാണ് ചെടികള്‍ പരിപാലിക്കുന്നതും. ചെടികള്‍ക്ക് വെള്ളം ഒഴിക്കുകയും വളമിടുകയുമൊക്കെ ചെയ്യുന്നതും ശ്രദ്ധ തന്നെ.

ശക്തി കപൂറിന്റെ മകളായ ശ്രദ്ധ ആഷിഖി 2 എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ സജീവമാകുന്നത്. തുടര്‍ന്ന് അഭിനയിച്ച ഏക് വില്ലന്‍ എന്ന ചിത്രവും സൂപ്പര്‍ ഹിറ്റായതോടെ ശ്രദ്ധ മുന്‍ നിര താരമായി. ഇപ്പോള്‍ സൂപ്പര്‍ ഹിറ്റായി പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്ന ഹൈദറിലും ശ്രദ്ധ തന്നെയാണ് നായിക.

Top