ശ്യാമപ്രസാദിന്റെ ആക്ഷന്‍ ത്രില്ലര്‍ ‘ഇവിടെ’ തുടങ്ങി

കൊച്ചി: സംവിധായകന്‍ ശ്യാമപ്രസാദിന്റെ ബിഗ് ബഡ്ജറ്റ് റൊമാന്റിക്ക് ആക്ഷന്‍ ത്രില്ലര്‍ ‘ഇവിടെ’ ക്ക് കൊച്ചിയില്‍ തുടക്കം കുറിച്ചു. പൂജ ഒഴിവാക്കി ചിത്രത്തിലെ ചില രംഗങ്ങള്‍ അഭിനേതാക്കള്‍, ക്യാമറയ്ക്കു മുന്നിലല്ലാതെ അഭിനയിച്ചുകൊണ്ടാണ് ഇവിടെ തുടക്കം കുറിച്ചത്.
നിര്‍മ്മാണം ‘ധാര്‍മ്മിക്’ ഫിലിംസ്

കൊച്ചിയിലെ ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ നടന്‍ പ്രിഥ്വിരാജ്, നിവിന്‍ പോളി, നടി ഭാവന എന്നിവര്‍ പങ്കെടുത്തു. ചിത്രത്തിലെ ഏതാനും രംഗങ്ങള്‍ ക്യാമറോ മറ്റ് സൗകര്യങ്ങളോ കൂടാതെ അഭിനേതാക്കാള്‍ അഭിനയിച്ചു. കൂടാതെ ഓരോ രംഗങ്ങളും അതിന്റെ സാങ്കേതിക വശങ്ങളേയും പറ്റി വിവരിച്ചു കൊണ്ടുള്ള ശില്പശാലയും നടന്നു.

നവംബര്‍ 15ന് ചിത്രീകരണം തുടങ്ങുന്ന തന്റെ ആദ്യ ബിഗ് ബഡ്ജറ്റ് റൊമാന്റ്ക്ക് ക്രൈം ത്രീല്ലര്‍ പൂര്‍ണ്ണമായും അമേരിക്കയിലായിരിക്കും ചിത്രീകരിക്കുകയെന്ന് സംവിധായകന്‍ പറഞ്ഞു. അഭിനേതാക്കളുടെ അഭിനയ മികവ് മുഴുവന്‍ പുറത്തു കൊണ്ടുവരുവാന്‍ പരാമാവധി ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹോളിവുഡ് സാങ്കേതികവിദഗ്ദ്ധരും ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

15 ലക്ഷം ഡോളര്‍ ചിലവ് വരുന്ന ചിത്രത്തില്‍ അറ്റ്‌ലാന്റയിലെ പോലീസ് ഓഫീസറായാണ് പ്രിഥ്വിരാജ് വേഷമിടുന്നത്. 2015 ഫെബ്രുവരിയില്‍ വാലന്റയിന്‍സ് ദിനത്തില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുമെന്ന് നിര്‍മ്മാവ് പറഞ്ഞു. സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സാണ് ചിത്രം വിതരണം ചെയ്യുന്നത്.

Top