ശേഷാചലം വെടിവയ്പ്: മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്

ഹൈദരാബാദ്: ആന്ധ്രയിലെ ശേഷാചലം വെടിവയ്പില്‍ മരിച്ച ആറ് പേരുടെ മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ ഉത്തരവ്. ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടേതാണ് ഉത്തരവ്. കൊല്ലപ്പെട്ട ശശികുമാര്‍ എന്നയാളുടെ ഭാര്യ മുനിയമ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

ഏറ്റുമുട്ടലില്‍ തമിഴ്‌നാട് സ്വദേശികളായ 20 പേരായിരുന്നു കൊല്ലപ്പെട്ടത്. രക്തചന്ദന കൊള്ളക്കാരാണ് കൊല്ലപ്പെട്ടതെന്നും സ്വയരക്ഷയ്ക്കായാണ് വെടിവച്ചതെന്നും പോലീസ് പറയുന്നുണ്ടെങ്കിലും വ്യാജ ഏറ്റുമുട്ടലാണു നടന്നതെന്നും ആരോപണമുണ്ട്.

Top