ശശി തരൂരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം

തിരുവനന്തപുരം: മോഡിയെ പ്രശംസിച്ച ശശി തരൂര്‍ എം പിക്കെതിരെ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ മുഖപ്രസംഗം. ശക്തമായ ഭാഷയിലാണ് തരൂരിനെ മുഖപ്രസംഗത്തിലൂടെ വിമര്‍ശിച്ചിരിക്കുന്നത്. തരൂര്‍ ഒരു സൈബീരിയന്‍ കൊക്കിനോടുപമിച്ചാണ് പാര്‍ട്ടിപത്രം തരൂരിനെ ആക്ഷേപിച്ചിരിക്കുന്നത്. സൈബീരിയന്‍ കൊക്കുകള്‍ക്ക് ചില്ലയും കൂടും നല്‍കിയ പ്രവര്‍ത്തകരെ അദ്ദേഹം വഞ്ചിക്കുകയാണ്. ‘പുരയ്ക്കു മീതെ ചാഞ്ഞാല്‍ പൊന്‍മരവും..’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന മുഖപ്രസംഗം, സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്നതിനെക്കാള്‍ മ്ലേഛവും അശ്ലീലവുമാണ് സ്വന്തം കിടപ്പറയിലിരുന്ന് ജാരന് നേരെ കടക്കണ്ണെറിയുന്നതെന്ന് തരൂരിനെ കുറ്റപ്പെടുത്തുന്നു. തരൂരിന്റെ പേരെടുത്തു പറയാതെയാണ് കളിയാക്കലിന്റെ രൂപത്തില്‍ വിമര്‍ശനം ചൊരിഞ്ഞിരിക്കുന്നത്.

Top