ശക്തമായ തിരമാലയില്‍പ്പെട്ട് ബോട്ട് തകര്‍ന്നു; ഫ്രാന്‍സില്‍ മൂന്നു കുട്ടികള്‍ മരിച്ചു

പാരീസ്: ശക്തമായ തിരമാലയില്‍പ്പെട്ട് ഫ്രാന്‍സിലെ നോര്‍മാന്‍ഡി തീരത്ത് ബോട്ട് തകര്‍ന്ന് മൂന്നു കുട്ടികള്‍ മരിച്ചു. തെക്കന്‍ ചെര്‍ബര്‍ഗിലെ അഗോണ്‍ കണ്ടൈന്‍വില്ലയില്‍ നിന്ന് 800 മീറ്റര്‍ അകലെയാണ് സംഭവം.

കൂറ്റന്‍ തിരമാലയില്‍പ്പെട്ടു ബോട്ടിന്റെ ക്യാബിന്‍ തകരുകയായിരുന്നു.ആറു പേരാണ് ബോട്ടിലുണ്ടായിരുന്നത്. പതിമൂന്നും ഒമ്പതും വയസു പ്രായമുള്ള രണ്ടു പെണ്‍കുട്ടികളും ഏഴു വയസുള്ള ഒരു ആണ്‍കുട്ടിയുമാണ് മരിച്ചത്. പെണ്‍കുട്ടികളുടെ അമ്മ ഉള്‍പ്പെടെ മൂന്നു പേരെ അധികൃതര്‍ രക്ഷപെടുത്തി.

Top