അലഹബാദ്: ഇന്ത്യന്‍ വ്യോമസേനയുടെ ജാഗ്വര്‍ യുദ്ധവിമാനം തകര്‍ന്ന് വീണു. അലഹബാദിന് 13 കിലോമീറ്റര്‍ അകലെ രാവിലെ 8.47നായിരുന്നു അപകടം. പൈലറ്റുമാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ദിവസേനെയുള്ള പരിശീലനത്തിനായി പറന്നുയര്‍ന്നതായിരുന്നു വിമാനം.
ഈ വര്‍ഷം തകര്‍ന്നുവീഴുന്ന ഇന്ത്യന്‍ വ്യോമസേനയുടെ രണ്ടാമത്തെ ജാഗ്വര്‍ വിമാനമാണിത്. മാര്‍ച്ചില്‍ ഹരിയാനയിലായിരുന്നു മറ്റൊരു വിമാനം തകര്‍ന്നത്. അന്നും പൈലറ്റ് സുരക്ഷിതമായി പുറത്തേക്കു ചാടിയിരുന്നു.


