വ്യാപം: ശിവ്‌രാജ് സിങ് ചൗഹാന് പിന്തുണയുമായി കേന്ദ്രമന്ത്രി ഉമാ ഭാരതി

ന്യൂഡല്‍ഹി: വ്യാപം നിയമന കുംഭകോണത്തില്‍പെട്ട് വലയുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന് പിന്തുണയുമായി കേന്ദ്രമന്ത്രി ഉമാ ഭാരതി.

ശിവ്‌രാജ് സിങ്ങിന് വ്യാപം അഴിമതിയുമായി ഒരു തരത്തിലുമുള്ള ബന്ധമില്ല. പിന്നെയെന്തിനാണ് അദ്ദേഹം രാജിവയ്‌ക്കേണ്ടത്. മറ്റാരെക്കാളും വളരെ കൃത്യതയോടെയാണ് അദ്ദേഹം സര്‍ക്കാരിനെ മുന്നോയിട്ടു നയിക്കുന്നത്. തന്റെ പൂര്‍ണ പിന്തുണ ചൗഹാനുണ്ടെന്നും മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കൂടിയായ ഉമാ ഭാരതി പറഞ്ഞു.

ത്രിമൂര്‍ത്തികളായ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമാണ് പാര്‍ട്ടിയെയും സര്‍ക്കാരിനെയും മുന്നോട്ടുനയിക്കുന്നതെന്ന അരുണ്‍ ഷൂറിയുടെ പരാമര്‍ശത്തെക്കുറിച്ചും ഉമാ പ്രതികരിച്ചു.

ത്രിമൂര്‍ത്തികളായ ഇവരല്ലെങ്കില്‍ പിന്നെയാരാണ് രാജ്യത്തെ ഭരിക്കുക. അവര്‍ ഭരണം തുടരുക തന്നെ ചെയ്യും. ഇവര്‍ മൂന്നുപേരും ബ്രഹ്മ, വിഷ്ണു, മഹേശ്വരന്‍ തന്നെയാണെന്നും ഉമാ ഭാരതി അഭിപ്രായപ്പെട്ടു.

മധ്യപ്രദേശിന്റെ മുഖ്യമന്ത്രിയാകാന്‍ താന്‍ വീണ്ടും ആഗ്രഹിക്കുന്നില്ലെന്നും ഉമാ വ്യക്തമാക്കി.

Top