ലഖ്‌നൗ: മധ്യപ്രദേശില്‍ വ്യാപം നിയമന കുംഭകോണം റിപ്പോര്‍ട്ട് ചെയ്ത മാദ്ധ്യമപ്രവര്‍ത്തകനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആജ് തക് ചാനലിലെ അക്ഷയ് സിംഗാണ് മരിച്ചത്.
വ്യാപം നിയമന തട്ടിപ്പ് കേസിലുള്‍പ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം ഉജ്ജയിനിലെ റെയില്‍വെ ട്രാക്കിന് സമീപത്ത് നിന്നും കണ്ടെടുത്തിരുന്നു. ഈ പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി അഭിമുഖം നടത്തിയതിന് പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകനായ അക്ഷയ് സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇത് വരെ വ്യാപം പരീക്ഷ തട്ടിപ്പുമായി ബന്ധപ്പെട്ട് 23 പേര്‍ കൊല്ലപ്പെട്ടന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍. കേസില്‍ ആരോപണവിധേയരായ രണ്ട് പേരെ കഴിഞ്ഞ ബുധനാഴ്ച ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.


