ഭോപ്പാല്‍: വ്യാപം കേസ് സിബിഐ അന്വേഷണത്തിന് തയ്യാറെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിക്ക് കത്തെഴുതും.
ഇപ്പോഴത്തെ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലായതിനാല്‍ തനിക്ക് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്നും അതുകൊണ്ടാണ് ഹൈക്കോടതിയോട് ഇക്കാര്യം ആവശ്യപ്പെടുന്നുതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ട്.
ഭോപ്പാലില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തില്‍ ഭരണാധികാരി സംശയത്തിനതീതനായിരിക്കണം. ജനങ്ങളുടെ മനസില്‍ ഇപ്പോള്‍ ചില സംശയങ്ങളുണ്ട്. അത് ദുരീകരിക്കപ്പെടേണ്ടതുണ്ട്. അതുകൊണ്ട് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് കത്തയക്കും.


