ഭോപ്പാല്‍: മധ്യപ്രദേശിലെ വ്യാപം നിയമന അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഉണ്ടായ എല്ലാ മരണങ്ങളും പ്രത്യേകമായി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. നിമയനത്തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ ആദ്യം ആവശ്യപ്പെട്ടത് താനാണെന്നും ഇതുപോലെ ആഴത്തില്‍ മറ്റൊരു കേസും അന്വേഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കുംഭകോണം സി.ബി.ഐ അന്വേിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ കോണ്‍ഗ്രസിന്റെ ഈ ആവശ്യം ഹൈക്കോടതി തള്ളിയതാണെന്നും ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നതെന്നും ചൗഹാന്‍ പറഞ്ഞു.


