വ്യാജ മദ്യലോബികള്‍ക്കെതിരെ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ മദ്യലോബികള്‍ വ്യാപകമാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ബാറുകള്‍ പൂട്ടിയ പശ്ചാത്തലത്തില്‍ കള്ള് ഷാപ്പുകള്‍ വഴി വ്യാജ മദ്യവും വീര്യം കൂടിയ മദ്യവും വില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് എക്‌സൈസ് വകുപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എക്‌സൈസ് പരിശോധന കര്‍ശനമാക്കണമെന്ന് നിര്‍ദേശിച്ചു കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കി. അഡീഷണല്‍ എക്‌സൈസ് കമ്മീഷണറുടേതാണ് നിര്‍ദേശം.

അന്യസംസ്ഥാന തൊഴിലാളികള്‍ കഞ്ചാവ് കടത്തിന്റെ പ്രധാന കണ്ണിയെന്നും എക്‌സൈസ് വകുപ്പ്.

Top