വ്യാജ ബാങ്ക് കാര്‍ഡുകളുമായി വിവിധ അക്കൗണ്ടുകളില്‍ നിന്ന് പണം മോഷ്ടിച്ച നാലു പേര്‍ അറസ്റ്റില്‍

ദുബായ് : വ്യാജ ബാങ്ക് കാര്‍ഡുകളുമായി ബാങ്കില്‍ നിന്ന് മില്യണ്‍ യൂറോയോളം മോഷ്ടിച്ച നാലു യൂറോപ്യന്‍ സ്വദേശികളെ പൊലീസ് പിടികൂടി. വിവിധ ബാങ്കുകളിലെ ഉപഭോക്താക്കളുടെ ഒന്‍പതോളം പരാതി ലഭിച്ച സാഹചര്യത്തിലാണ് അന്വേഷണം നടത്തിയതെന്ന് ക്രൈം ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് കോളനേല്‍ അബ്ദുള്‍ റഷീദ് പറഞ്ഞു.

തങ്ങളുടെ അക്കൗണ്ടുകളില്‍ നിന്ന് പണം മോഷണം പോകുന്നത് എംഎസ്എസുകളുലൂടെയാണ് അറിഞ്ഞിരുന്നത്. പിന്നീട് ബാങ്കില്‍ എത്തി അന്വേഷിക്കുമ്പോഴാണ് അറിയുന്നത് പണം നഷ്ടമായിട്ടുണ്ടെന്ന്.

ക്രെഡിറ്റ് കാര്‍ഡ് കൊള്ളയടിച്ചാണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നത്. ദുബായിലെ വിവിധ എടിഎംകള്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ എടിഎംകളില്‍ തിരക്കുണ്ടാക്കുന്ന നാലു പേരെ സംശയിക്കാനിടയായി. കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നും പ്രതികളുടെ കൈയില്‍ നിന്നും വിവിധ ബാങ്കുകളുടെ നിരവധി എടിഎം കാര്‍ഡുകള്‍ കണ്ടെടുത്തു. സംഘത്തിലെ ബാക്കിയുള്ളവരെയും കണ്ടെത്തുവാനുള്ള പരിശ്രമത്തിലാണ് പൊലീസ് .

Top