വോഡഫോണ്‍ ഓഹരികള്‍ ഏയര്‍ടെല്ലിന് തിരിച്ച് വിറ്റു

vodaFONE

ബ്രിട്ടീഷ് ടെലികോം കമ്പനി വോഡഫോണ്‍ ഭാരതി ഏയര്‍ടെല്ലില്‍ തങ്ങള്‍ക്കുണ്ടായിരുന്ന ഓഹരികള്‍ തിരിച്ചുവിറ്റു. ഏയര്‍ടെല്ലിന്റെ മുഖ്യ ഓപ്പറേറ്റര്‍മാരായ ഭാരതി ഏയര്‍ടെല്ലിന് തന്നെയാണ് 4.2 ശതമാനം ഓഹരികള്‍ വിറ്റത്.

ഓഹരികള്‍ ഭാരതി ഗ്രൂപ്പിന്റെ തന്നെ കമ്പനിയായ ഭാരതി ഇന്‍ഫോടെല്‍ പ്രൈവറ്റ് ലിമിറ്റഡിനാണ് വിറ്റിരിക്കുന്ന 2 കോടി അമേരിക്കന്‍ ഡോളറിനാണ് ഇടപാട് എന്നാണ് വോഡഫോണ്‍ ഇറക്കിയ വാര്‍ത്ത കുറിപ്പ് പറയുന്നത്.

ഏതിരാളിയായ കമ്പനിയില്‍ യൂണിഫൈഡ് ലൈസന്‍സ് പ്രകാരം ഓഹരികള്‍ നിലനിര്‍ത്താന്‍ പാടില്ല എന്ന പുതിയ സര്‍ക്കാര്‍ നിയമ പ്രകാരമാണ് വില്‍പ്പന എന്നാണ് അറിയുന്നത്.

Top