ന്യൂഡല്‍ഹി : പ്രമുഖ ടെലികോം കമ്പനിയായ വോഡഫോണ്‍ വീണ്ടും ആദായനികുതി കുരുക്കില്‍. ഭാരതി എയര്‍ടെലിലെ ഓഹരികള്‍ വിറ്റഴിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആദായനികുതി വകുപ്പ് വോഡഫോണിന് നോട്ടീസ് അയച്ചു. 160 കോടി ഡോളറിന്റെ ഓഹരിവില്‍പ്പനയുമായി ബന്ധപ്പെട്ട് നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തതാണ് നടപടിക്ക് ആധാരം.
2008-09 സാമ്പത്തികവര്‍ഷത്തെ നികുതിനിര്‍ണയം പുനപരിശോധിക്കാനാണ് ആദായനികുതി വകുപ്പ് ശ്രമിക്കുന്നത്.
2007 ലാണ് ഭാരതി എയര്‍ടെലിലെ 5.6 ശതമാനം ഓഹരികള്‍ വോഡഫോണ്‍ ഉപേക്ഷിച്ചത്. നിലവില്‍ എയര്‍ടെലില്‍ വോഡഫോണിന് പരോക്ഷമെന്ന നിലയില്‍ 4.4 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.


