തിരുവനന്തപുരം: വൈഡ് റിലീസിംഗ് നടപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ആവശ്യപ്പെടുമെന്ന് ചെയര്‍മാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഇക്കാര്യം മന്ത്രിയെ നേരില്‍ കണ്ട് ആവശ്യപ്പെടും. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈഡ് റിലീസിനോട് അക്കാഡമിക്ക് അനുകൂല നിലപാടാണുള്ളത്. പകര്‍പ്പ് ചോര്‍ന്നതിന് സെന്‍സര്‍ ബോര്‍ഡിനെ മാത്രം കുറ്റപ്പെടുത്താനാകില്ല. ബോര്‍ഡിന്റെ പക്കലുള്ള പകര്‍പ്പ് ആര്‍ക്കും ബലം പ്രയോഗിച്ച് പിടിച്ചെടുക്കാനാകില്ല.
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ നടപടി ക്രമങ്ങള്‍ പാലിച്ചേ അത് വിട്ടുകൊടുക്കാനാവൂ. സിനിമയുടെ പ്രിന്റ് ചോര്‍ന്നതിന് പിന്നില്‍ നിര്‍മാതാവിനാണ് കൂടുതല്‍ ഉത്തരവാദിത്തം.
തീയേറ്ററുകള്‍ അടച്ചിട്ടു കൊണ്ട് നഷ്ടം ഉണ്ടായത് പ്രേമത്തിന്റെ നിര്‍മാതാവിന് തന്നെയാണ്. പ്രേമം സിനിമയെ ചിലര്‍ പ്രേമിച്ച് കൊല്ലാന്‍ ശ്രമിക്കുകയാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.


