തിരുവനന്തപുരം: വൈകാരികമായ വിഷയങ്ങളും ആരോഗ്യപരമായ കാരണങ്ങളാലുമാണ് തെരഞ്ഞെടുപ്പില്‍ നിന്നും മാറി നിന്നതെന്ന് കാര്‍ത്തികേയന്റെ ഭാര്യ എം.ടി സുലേഖ.
ശബരീനാഥന്റെ രാഷ്ട്രീയ പ്രവേശം മക്കള്‍ രാഷ്ട്രീയമല്ല. മകന്‍ രാഷ്ട്രീയ രംഗത്തുള്ള ആളാണ്. കടുത്ത കെഎസ്‌യു പ്രവര്‍ത്തകനാണെന്നും സുലേഖ പറഞ്ഞു.
കെഎസ്‌യുവിന്റെ വിമര്‍ശനങ്ങള്‍ സ്വാഭാവികമാണെന്നും വിമര്‍ശനങ്ങള്‍ക്ക് അല്‍പകാലത്തെ ആയുസ് മാത്രമാണുള്ളതെന്നും അവര്‍ അഭിപ്രായപ്പെട്ടു.
വിജയകുമാര്‍ ഒരു നല്ല എതിരാളിയാണെന്നും ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സുലേഖ വ്യക്തമാക്കി.


