വേശ്യാവൃത്തിയിലേക്ക് തള്ളി വിട്ട പൊലീസുകാരനെ യുവതി കൊന്നു

മുംബൈ: വേശ്യാവൃത്തിയിലേക്ക് തള്ളിവിട്ട പൊലീസുകാരനെ യുവതി കൊലപ്പെടുത്തി. ഒരു മാസം മുന്‍പാണ് മുംബൈയിലെ ഒരു ചേരിയില്‍ നിന്ന് മുംബൈ പൊലീസ് കോണ്‍സ്റ്റബിളിന്റെ ശവ ശരീരം പൊലീസ് കണ്ടെടുത്തത്. ഈ കൊലപാതകത്തിന്റെ ഉത്തരവാദിയായണ് 29 കാരിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

17ാം വയസ്സില്‍ ബിഹാറില്‍ നിന്നും രണ്ടാനമ്മയുടെ പീഡനം സഹിക്കാന്‍ കഴിയാതെ മുംബൈയില്‍ എത്തിയതാണ് യുവതി. മുംബൈ സിഎസ്ടിയുടെ സമീപം അലഞ്ഞ് തിരിഞ്ഞ യുവതിയെ. അവിടെ നിന്നും സഹായിക്കാന്‍ എന്ന രീതിയില്‍ സമീപിച്ച് ഒരു പോലീസുകാരന്‍ ഇവളെ ഒരു വേശ്യാലയത്തില്‍ വില്‍ക്കുകയായിരുന്നു. എന്നാല്‍ അയാള്‍ പോലീസാണെന്ന് യുവതിക്ക് മനസ്സിലായിരുന്നില്ല.

പിന്നീട് വിവിധ പ്രതിസന്ധികളിലൂടെ കടന്നുപോയ യുവതി വേശ്യാലയത്തില്‍ നിന്നും രക്ഷപ്പെട്ട് ഒരു കുടുംബ ജീവിതം നയിക്കുകയും, കുഞ്ഞിന്റെ അമ്മയുമായി. എന്നാല്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതോടെ വീണ്ടും പഴയ തൊഴിലിലേക്ക് ഇറങ്ങാന്‍ ഇവര്‍ നിര്‍ബന്ധിതമായി. എന്നാല്‍ ഒരു ദിവസത്തെ റെയ്ഡില് ഇവര്‍ പിടിക്കപ്പെട്ടു. ആ സംഘത്തിലെ ഒരു പോലീസുകാരന്‍ തന്നെ ഈ വഴിയിലേക്ക് തള്ളിവിട്ടയാളാണെന്ന് യുവതി തിരിച്ചറിഞ്ഞു.

യുവതിയെ പോലീസുകാരനും തിരിച്ചറിഞ്ഞു. അവളുടെ നമ്പര്‍ വാങ്ങി, ഇത് വീണ്ടും പീഡനങ്ങളുടെ തുടക്കമായിരുന്നു. പഴയ പക മനസ്സിലുണ്ടായിരുന്ന യുവതി പുതിയ സംഭവങ്ങളും അയതോടെ പക തീര്‍ക്കാന്‍ തന്നെ തീരുമാനിച്ചു. ഒരു ചേരിയിലെ മുറിയിലേക്ക് വിളിച്ച് വരുത്തി ഇയാളെ കഴുത്ത് !ഞെരിച്ച് കൊല്ലുകയായിരുന്നു യുവതി.

പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. ഇവരെ ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇവരുടെ നാല് വയസ്സുകാരന്‍ മകനെ യുവതിയുടെ സഹപ്രവര്‍ത്തകര്‍ സംരക്ഷിക്കുകയാണ്.

Top