വേണ്ടത്ര ഗൃഹപാഠമില്ലാതെയാണ് ഇന്ത്യ ചര്‍ച്ചയ്ക്ക് തയാറായത്: എ.കെ.ആന്റണി

തിരുവനന്തപുരം: ഇന്ത്യ-പാക് ചര്‍ച്ച മുടങ്ങിയതില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. വേണ്ടത്ര ഗൃഹപാഠമില്ലാതെയാണ് ഇന്ത്യ പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്കു തയാറായതെന്ന് അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

തീവ്രവാദവും ചര്‍ച്ചയും ഒരുമിച്ചു പോകില്ലെന്ന് ആദ്യം മനസിലാക്കണം. കേന്ദ്രസര്‍ക്കാര്‍ മുന്‍ അനുഭവങ്ങള്‍ കണക്കിലെടുത്തില്ലെന്നും ആന്റണി പറഞ്ഞു.

Top