വേഗതയുടെ പര്യായമായി ലംബോര്‍ഗിനി എസ്‌റ്റോക്ക്

ആഡംബരത്തിലും വേഗതയിലും ആറാടുന്ന ലംബോര്‍ഗിനി ഒരുക്കുന്ന സെഡാന്‍ മോഡലാണ് എസ്‌റ്റോക്ക്. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗതയിലെത്താന്‍ മൂന്ന് സെക്കന്‍ഡ് മതി. നാല് പേര്‍ക്ക് യാത്ര ചെയ്യാവുന്ന കാറാണിത്.

640 ബി.എച്ച്.പി കരുത്തുള്ള, 6496 സി.സി, വി 12 പെട്രോള്‍ എന്‍ജിനാണുള്ളത്. ആറ് മാനുവല്‍ ഗിയറുകള്‍ നല്‍കിയിരിക്കുന്നു. മണിക്കൂറില്‍ 340 കിലോമീറ്ററാണ് ടോപ് സ്പീഡ്. മൈലേജ് ലിറ്ററിന് രണ്ടര കിലോമീറ്റര്‍ മുതല്‍ നാല് കിലോമീറ്റര്‍ വരെ പ്രതീക്ഷിക്കാം.

എട്ട് എയര്‍ ബാഗുകള്‍, എ.ബി.എസ്., ഇ.ബി.ഡി, ഇ.എസ്.പി എന്നിങ്ങനെ അത്യാധുനിക സൗകര്യങ്ങളുണ്ട്. പ്രതീക്ഷിക്കുന്ന വില രണ്ട് കോടി രൂപ.

Top