വെള്ളത്തിനടിയില്‍ ഒന്‍പതു മണിക്കൂര്‍

ചിത്രീകരണത്തിനായി എന്തു ത്യാഗവും സഹിക്കാന്‍ ചില അഭിനേതാക്കള്‍ തയാറാകും. തെന്നിന്ത്യന്‍ സുന്ദരി തപ്‌സി ഒമ്പതു മണിക്കൂറാണ് വെള്ളത്തിനടിയില്‍ ഷൂട്ടിങ്ങിനായി ചെലവഴിച്ചത്. മുനിത്രീ എന്ന സിനിമയുടെ ചിത്രീകരണമാണ് വെള്ളത്തിനിടിയില്‍ നടന്നത്. രണ്ടു ദിവസമെടുത്ത് വെള്ളത്തിനടിയിലെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് ആദ്യം അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ നടിയുടെ സഹകരണം കൂടിയായപ്പോള്‍ ഒരു ദിവസം കൊണ്ടു തന്നെ ഷൂട്ടിങ് പൂര്‍ത്തിയായി. ഏറെ കഠിനാധ്വാനം ചെയ്തു ഷൂട്ടിങ് പൂര്‍ത്തിയാക്കാന്‍. കരയിലേക്കെത്തിയപ്പോള്‍ ദേഹത്താകെ പാടുകളായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞാലെ ഈ പാടുകള്‍ മാറുകയുള്ളൂ തപ്‌സി പറയുന്നു.

Top