വെള്ളക്കരം വര്‍ധനവില്‍ ഇളവ് വരുത്താന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ വെള്ളക്കരം വര്‍ധനവില്‍ ഇളവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.  15,000 ലിറ്റര്‍ വരെ വര്‍ധനവ് വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. നേരത്തെ ഇത് 10,000 ലിറ്ററായിരുന്നു. സാധാരണക്കാരെ വര്‍ധനവില്‍ നിന്ന് ഒഴിവാക്കാനാണ് സര്‍ക്കാര്‍ നടപടി. എട്ട് ലക്ഷം ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ തീരുമാനം ഗുണം ചെയ്യും.

20,000 ലിറ്റര്‍ എടുക്കുന്ന ഉപഭോക്താക്കളെ വരെ വര്‍ധനവില്‍ നിന്ന് ഒഴിവാക്കണമെന്ന് കെപിസിസി അടക്കം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നികുതി വര്‍ധനവിനെതിരേ പ്രതിപക്ഷം നികുതി നിഷേധ സമരം പ്രഖ്യാപിച്ചതോടെയാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടിയുണ്ടായിരിക്കുന്നത്.
സര്‍ക്കാര്‍ കൂടുതല്‍ നികുതികള്‍ പ്രഖ്യാപിച്ചു. 3000 ചതുരശ്രയടിയിലേറെ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് ആഡംബരനികുതി ഏര്‍പ്പെടുത്തി. 2000 ചതുരശ്രയടിയിലേറെ വിസ്തീര്‍ണമുള്ള ഫ്‌ലാറ്റുകള്‍ക്കും അധികനികുതിയുണ്ടാകും. 20 ലക്ഷത്തിലേറെ വിലയുള്ള കാറുകള്‍ക്കും നികുതികൂട്ടി. ധനപ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നികുതി വര്‍ധനവ് നടപ്പിലാക്കുന്നത്.

Top