വെല്ലുവിളികളുള്ള വേഷം അവതരിപ്പിക്കാനാണ്‌ താല്‍പര്യം: ശ്വേത മേനോന്‍

ഒരു അഭിനേത്രി എന്ന നിലയില്‍ വെല്ലുവിളികളുള്ള വേഷം അവതരിപ്പിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ശ്വേത മേനോന്‍. മലയാള സിനിമയില്‍ ശ്വേത അവതരിപ്പിച്ചതില്‍ ഏറെയും ബോള്‍ഡ് വേഷങ്ങളായിരുന്നു.

എന്നാല്‍ തുടരെ തുടരെ അത്തരം വേഷങ്ങള്‍ അവതരിപ്പിച്ച് താന്‍ മടുത്തെന്നാണ് താരം പറയുന്നത്. ഇപ്പോള്‍ തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങളെല്ലാം ബോള്‍ഡ് വേഷങ്ങള്‍ മാത്രമാണ്. അത്തരം വേഷങ്ങള്‍ ആവശ്യത്തിന് അവതരിപ്പിച്ചിട്ടുണ്ടെന്നാണ് താന്‍ കരുതുന്നത്.

വ്യത്യസ്തത ആഗ്രഹിക്കുന്നതിനാലാണ് ഇപ്പോള്‍ താന്‍ റിയാലിറ്റി ഷോകള്‍ ചെയ്യുന്നത്. റിയാലിറ്റി ഷോയില്‍ പങ്കെടുക്കുമ്പോള്‍ താന്‍ ഇപ്പോഴും ഒരു കൗമാരക്കാരിയാണെന്ന് തോന്നുമെന്നും അതിനാലാണ് റിസ്‌ക്കുകള്‍ എടുത്തും അവ ചെയ്യുന്നതെന്നും ശ്വേത പറഞ്ഞു.

അടുത്തതായി സുരേഷ് ഗോപി നായകനാകുന്ന രുദ്രസിംഹാസനം എന്ന ചിത്രത്തിലാണ് ശ്വേത അഭിനയിക്കുന്നത്. ചിത്രത്തില്‍ ഒരു തമ്പുരാട്ടിയുടെ വേഷമാണ് താന്‍ അഭിനയിക്കുന്നതെന്ന് താരം പറഞ്ഞു.

സുരേഷ് ഗോപിയോടൊപ്പമുള്ള അഞ്ചാമത്തെ ചിത്രമാണിതെന്നും താന്‍ അദ്ദേഹത്തോടൊപ്പം തന്റെ സ്‌കൂള്‍ കാലഘട്ടം മുതല്‍ തന്നെ അഭിനയിച്ചിട്ടുണ്ടെന്നും ശ്വേത വ്യക്തമാക്കി.

Top