പാവറട്ടി: പാവറട്ടി ചുക്കുബസാറിനു സമീപം വെട്ടേറ്റ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു. പെരിങ്ങാട് മതിലകത്ത് വീട്ടില്‍ ഖാദറിന്റെ മകന്‍ ഷിഹാബ് (35)ആണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം ഇന്ന് തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
രാത്രി എട്ടിന് ചുക്കുബസാറിലെ ഹോട്ടലില്‍ നിന്നു ഭക്ഷണം വാങ്ങി ബൈക്കില്‍ വീട്ടിലേക്കു പോകുമ്പോള്‍ തുമ്മാട്ട് റോഡിനു സമീപം വച്ചായിരുന്നു ആക്രമണം.
പരിസരവാസികള്‍ ഓടിക്കൂടിയപ്പോള്‍ ഓവുചാലില്‍ ഉപേക്ഷിച്ച് അജ്ഞാത സംഘം രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഷിഹാബിനെ പാവറട്ടി പൊലീസും ആക്റ്റ്‌സ് പ്രവര്‍ത്തകരും ആദ്യം മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
2005ല്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ മുജീബ് റഹ്മാന്റെ സഹോദരനാണ് ഷിഹാബ്.


