വൃദ്ധയെ മര്‍ദ്ദിച്ചു കൊന്നതിന് ശേഷം പീഡനം ; അയൽവാസി പിടിയിൽ

പൂനെ: വൃദ്ധയെ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി കേസ്. മഹാരാഷ്ട്രയിൽ ചാകന് സമീപമുള്ള ഒരു ഗ്രാമത്തിലാണ് സംഭവം. രണ്ട് ദിവസം മുൻപാണ് 75കാരിയായ വൃദ്ധയുടെ വീട്ടിൽ മൃതദേഹം അര്‍ധനഗ്നമായ നിലയിൽ കാണപ്പെട്ടത്.

മരിച്ച വൃദ്ധയുടെ അയൽവാസിയാണ് പ്രതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വൃദ്ധ തനിച്ചാണ് താമസിക്കുന്നതെന്ന വിവരം പ്രതിയ്ക്ക് വ്യക്തമായി അറിയാമായിരുന്നു. തിങ്കളാഴ്ച വൃദ്ധയെ ഉപദ്രവിക്കാനുള്ള ലക്ഷ്യത്തോടെ പ്രതി ഇവരുടെ വീട്ടിലേയ്ക്ക് പോകുന്നതായി ചിലര്‍ കണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഊതുന്ന കുഴൽ ഉപയോഗിച്ച് വൃദ്ധയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം. വൃദ്ധയെ ക്രൂരമായി പരിക്കേൽപ്പിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തെ ബലാത്സംഗം ചെയ്ത 52കാരൻ സ്ഥലത്തു നിന്ന് രക്ഷപെടുകയായിരുന്നു.

സംഭവത്തെപ്പറ്റി വിവരം ലഭിച്ച പൊലീസ് അന്വേഷണം തുടങ്ങുകയും അയൽവാസികളെ ചോദ്യം ചെയ്യുകയും ചെയ്തു. പ്രതിയെ കൊല്ലപ്പെട്ട വൃദ്ധയുടെ വീടിനു സമീപം സംഭവദിവസം കണ്ടതായി സാക്ഷിമൊഴികളുണ്ട്. പ്രതിയെക്കുറിച്ച് പൊലീസിനു വിവരം ലഭിച്ചതോടെ ഇയാളെ ഡോഗ് സ്ക്വാഡിൻ്റെ സഹായത്തോടെ കണ്ടെത്തുകയായിരുന്നു. പ്രതി കുറ്റസമ്മതം നടത്തിയതായാണ് റിപ്പോർട്ടുകൾ.

Top