വൃദ്ധന്റെ വേഷത്തില്‍ ആള്‍മാറാട്ടം നടത്തി; ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് യുവാവ് പിടിയില്‍

arrest

ന്യൂഡല്‍ഹി: വൃദ്ധന്റെ വേഷത്തില്‍ ആള്‍മാറാട്ടം നടത്തി കൊണ്ട് വ്യാജപാസ്‌പോര്‍ട്ടുമായെത്തിയ യുവാവിനെ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് പിടികൂടി. അഹമ്മദാബാദ് സ്വദേശിയായ ജയേഷ് പട്ടേലിനെയാണ് (32) പിടിയിലായത്.

വെളുത്ത തലപ്പാവും വെളുത്ത താടിയുമായി വൃദ്ധന്റെ വേഷത്തില്‍ വീല്‍ച്ചെയറിലായിരുന്നു ജയേഷ് എത്തിയത്. ഡല്‍ഹിയില്‍ നിന്നും ന്യൂയോര്‍ക്കിലേയ്ക്കു പോവുകയായിരുന്നു ഇയാളുടെ ലക്ഷ്യം.

വ്യാജപാസ്‌പോര്‍ട്ടില്‍ അമ്രിക് സിംഗ് (81) എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരാണ് ജയേഷിന്റെ കള്ളത്തരം കണ്ടു പിടിച്ചത്.

ജയേഷിന്റെ അമിതാഭിനയം സംശയത്തിനിട നല്‍കുകയായിരുന്നു. കസേരയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ ഇയാള്‍ വല്ലാതെ ബുദ്ധിമുട്ടി. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ നേര്‍ക്ക് നോക്കാന്‍ ഇയാള്‍ മടിക്കുകയും ചെയ്തിരുന്നു. യാത്രക്കാരന്റെ ചര്‍മത്തിന് പ്രായത്തിന്റേതായ ചുളിവുകളൊന്നും കാണാനും സാധിച്ചില്ല. ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top