വീരേന്ദ്ര കുമാര്‍ ജെഡിഎസിലേക്ക് തിരിച്ചു വരണമെന്ന് എച്ച്.ഡി ദേവഗൗഡ

ബംഗളൂരു: കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് എം.പി വീരേന്ദ്ര കുമാര്‍ ജെഡിഎസിലേക്ക് മടങ്ങി വരണമെന്ന് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡ. ജനതാപാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി സഖ്യത്തില്‍ ഏര്‍പ്പെടുന്നത് അംഗീകരിക്കാനാവില്ല.

ഇടതു പാര്‍ട്ടികളുമായുള്ള ബന്ധം ഉപേക്ഷിക്കാനോ കോണ്‍ഗ്രസ് സഖ്യം അംഗീകരിക്കാനോ സാധിക്കില്ല. ഇടതു മുന്നണിയില്‍ അര്‍ഹിക്കുന്ന പരിഗണന എല്ലായ്‌പ്പോഴും ലഭിച്ചിട്ടുണ്ട്. സീറ്റുകളുടെ എണ്ണത്തിലല്ല മുന്നണി ബന്ധം തീരുമാനിക്കുന്നതെന്നും ദേവഗൗഡ മാധ്യമങ്ങളോട് പറഞ്ഞു.

വീരേന്ദ്ര കുമാര്‍ ജെ.ഡി.യുവിന്റെ ഭാഗമായിരിക്കുന്ന കാലത്തോളം ജെഡിഎസിലേക്കുള്ള തിരിച്ചു വരവ് സാധ്യമല്ല. എന്നാല്‍, കോണ്‍ഗ്രസ് ജെഡിയു ബന്ധം ഉപേക്ഷിച്ച് അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും മടങ്ങിവരാമെന്നും ദേവഗൗഡ വ്യക്തമാക്കി.

Top