തിരുവനന്തപുരം: എം.പി വീരേന്ദ്രകുമാര്‍ യുഡിഎഫിന്റെ സമുന്നതനായ നേതാവാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
നാലു വര്‍ഷം മുമ്പ് ജെഡി-യു യുഡിഎഫിലെത്തിയത് മുന്നണിക്ക് ഏറെ ഗുണം ചെയ്തു. ഇതുവരെ യാതൊരു തലവേദനയും ജെഡി-യു സൃഷ്ടിച്ചിട്ടില്ല.
എം.പി വീരേന്ദ്ര കുമാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെഡി-യു ഉന്നയിച്ചത് രാഷ്ട്രീയ വിഷയങ്ങളാണ്. ഇതു കൂട്ടായ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
ജെഡി-യു ഉന്നയിച്ച വിഷയങ്ങള്‍ കേള്‍ക്കാന്‍ തയാറായതിലും ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് പറഞ്ഞതിലും സന്തോഷമുണ്ടെന്നും വീരേന്ദ്രകുമാര്‍ പ്രതികരിച്ചു. തങ്ങള്‍ ഉന്നയിച്ച വിഷയങ്ങള്‍ രാഷ്ട്രീയ വിഷയങ്ങള്‍ മാത്രമാണെന്നും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.


