വീണ്ടും പ്രതിഷേധം കടുപ്പിച്ച് കെ.എസ്.യു; മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: കൊച്ചിയിലും തിരുവന്തപുരത്തും കെ.എസ്.യു മാര്‍ച്ചില്‍ സംഘര്‍ഷം.
കേരളാ യൂണിവേഴ്‌സിറ്റി മോഡറേഷന്‍ തട്ടിപ്പിനെതിരെ കെഎസ്‌യു അടക്കം നടത്തിയ മാര്‍ച്ചില്‍ ഷാഫി പറമ്പില്‍ എംഎല്‍എയെ പൊലീസ് വളഞ്ഞിട്ട് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

കേരള സര്‍വകലാശാലയുടെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ച വനിതാ പ്രവര്‍ത്തകരെ അടക്കം പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. കൊച്ചിയിലും കെഎസ്‌യു മാര്‍ച്ച് നടന്നു. ഇവര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കനത്ത മഴയിലായിരുന്നു തിരുവനന്തപുരത്തെ കെഎസ്‌യു പ്രതിഷേധം.

ഇതിനിടെ, ഷാഫിയെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ഡിസിസിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി. പൊലീസും പ്രവര്‍ത്തകരും തമ്മിലുള്ള പിടിവലിക്കിടെ പൊലീസ് ഷീല്‍ഡ് സമരക്കാര്‍ പിടിച്ചു വാങ്ങി. ഇതിനിടെ പൊലീസിനു നേരെ കല്ലേറുണ്ടായി. ഇതില്‍ ബിനോയിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ തലക്കു പരിക്കേറ്റു. മൂന്നു പ്രാവശ്യം പൊലീസ് ജലപീരങ്കി പ്രയോഗിച്ചതിനാല്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞു പോവുകയായിരുന്നു.

Top