കമ്പ്യൂട്ടറിന് മുമ്പിലിരിക്കുന്നതിന് പകരം വീഡിയോ ഗെയിമിലേക്ക് ഇറങ്ങിചെല്ലാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ടോ? എന്നാല്‍ ആ സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ അധികസമയമെടുക്കില്ല. വെര്‍ച്ച്വല്‍ റിയാലിറ്റി തീം പാര്‍ക്ക് അണിയറയില്‍ ഒരുങ്ങുന്നു.
അമേരിക്കന്‍ സംസ്ഥാനമായ ഉതയിലുള്ള ദ വോയ്ഡ് എന്ന കമ്പനിയാണ് ഈ തീം പാര്‍ക്കിന് പിന്നില്‍. തീം പാര്‍ക്ക് വോയ്ഡിന്റെ റിസര്‍ച്ച് ലാബില്‍ ഒരുങ്ങുന്നതേയുള്ളൂ. വോയ്ഡിന്റെ റിസര്‍ച്ച് ലാബിലെ ആ മായിക ലോകം അധികം വൈകാതെ യാഥാര്‍ത്ഥ്യമാകും.


