മുംബൈ: വീട്ടുജോലിക്കാരിയെ മര്‍ദ്ദിച്ചതിന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്കും ഭാര്യ ആന്‍ഡ്രിയയ്ക്കുമെതിരെ ബാന്ദ്ര പൊലീസ് കേസ് ഫയല്‍ ചെയ്തു.
ശമ്പളം ചോദിച്ചതിന് കാംബ്ലിയും ഭാര്യ ആന്‍ഡ്രിയയും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ച് മൂന്നുദിവസം മുറിക്കുള്ളില്‍ പൂട്ടിയിട്ടെന്ന് ജോലിക്കാരി കൊടുത്ത പരാതിയില്‍ പറയുന്നു. കൂടാതെ രണ്ടുവര്‍ഷമായി ശമ്പളം കൊടുത്തിട്ടെന്നും വെളിപ്പെടുത്തി.
ഐ.പി.സി സെക്ഷന്‍ 342, 504, 506, 34 എന്നീ വകുപ്പുകളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.


