തിരുവനന്തപുരം: എം പി വീരേന്ദ്രകുമാറിനെതിരെ വീക്ഷണം പത്രത്തില്‍ വന്ന മുഖപ്രസംഗം തള്ളി ഉമ്മന്‍ചാണ്ടിയും വി.എം സുധീരനും രംഗത്ത്.
കോണ്‍ഗ്രസിന്റെ നയമല്ല വീക്ഷണത്തില്‍ വന്നിട്ടുള്ളത്. എം.പി വീരേന്ദ്രകുമാറുമായി നല്ല ബന്ധമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖപ്രസംഗം പാര്‍ട്ടി നയമല്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. മുഖപ്രസംഗം അപ്രസക്തവും അനുചിതവുമാണ്. പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയല്ല മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും മുഖപ്രസംഗത്തെ കുറിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും സുധീരന്‍ പറഞ്ഞു.
വീരേന്ദ്ര കുമാര്‍ യു.ഡി.എഫിലെ മുതിര്‍ന്ന നേതാവാണ്. സി.പി.എം നേതാക്കളുമായി വീരേന്ദ്ര കുമാര്‍ ആശയവിനിമയം നടത്തിയതില്‍ അപാകതയില്ല. സി.പി.എം സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കുന്ന കാര്യം വീരേന്ദ്ര കുമാര്‍ അറിയിച്ചിരുന്നു. വ്യത്യസ്ത രാഷ്ട്രീയാഭിപ്രായം തുടരുന്നതിനിടെ നേതാക്കള്‍ തമ്മില്‍ സൗഹാര്‍ദ്ദപരമായ ആശയവിനിമയം നടത്തുന്നത് ആരോഗ്യകരമായ രാഷ്ട്രീയപ്രവര്‍ത്തനത്തിന് നല്ലതാണ്. വീരേന്ദ്ര കുമാര്‍ യു.ഡി.എഫ് വിട്ടുപോകുമെന്ന ആശങ്കയില്ലെന്നും സുധീരന്‍ പറഞ്ഞു.


