വി വി രാജേഷിന്റെ ഭീഷണി പ്രസംഗം: അന്വേഷിക്കാന്‍ ഡിജിപിയുടെ ഉത്തരവ്

തിരുവനന്തപുരം: ബിജെപി വക്താവ് വി.വി.രാജേഷ് പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പൊതുവേദിയില്‍ സംസാരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഡിജിപി ടി.പി.സെന്‍കുമാര്‍. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു.

യുഎയില്‍ നിന്ന് നാടുകടത്തിയ മലയാളികളുടെ ഐഎസ് ബന്ധത്തിന് സ്ഥിതീകരണമായില്ലെന്നും ഡിജിപി പറഞ്ഞു. ഇക്കാര്യത്തില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top