വിശാഖപട്ടണം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന വിശാഖപട്ടണത്തു നിന്നും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ കേരളത്തിലേയ്ക്ക് മടങ്ങി. കേന്ദ്ര കമ്മിറ്റിയില്‍ നിന്നും തന്നെ ഒഴിവാക്കി പ്രത്യേക ക്ഷണിതാവായി നിലനിര്‍ത്തിയതില്‍ അസ്വാഭാവികത ഒന്നുമില്ലെന്ന് വി.എസ് യാത്രയ്ക്ക് മുന്‍പ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. താന്‍ പ്രതിഷേധിച്ചല്ല മടങ്ങുന്നതെന്നും ചെന്നൈയിലേക്കു പോകാനുണ്ടെന്നതുകൊണ്ടാണ് ഇപ്പോള്‍ മടങ്ങുന്നതെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
വി.എസ്.അച്യുതാനന്ദന്‍ കേരളത്തിലേയ്ക്ക് മടങ്ങി


