വിശുദ്ധനു ശേഷം കസിനന്‍സുമായി വൈശാഖ് എത്തുന്നു

വിശുദ്ധനു ശേഷം കുഞ്ചാക്കോ ബോബന്‍ – വൈശാഖ് കൂട്ടുകെട്ടില്‍ വരുന്ന പുതിയ ചിത്രമാണ് കസിന്‍സ്. കോമഡി പശ്ചാത്തലത്തില്‍ വളരെ ത്രില്ലിംഗായി കഥ പറയുന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുന്നു. ഇന്ദ്രജിത്, ജോജോ, സുരാജ് വെഞ്ഞാറമൂട്, ഇഷ അഗര്‍വാള്‍, ദേവിക തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

തമിഴ് നടി കമാലിനി മുഖര്‍ജിയും ഉണ്ട്. ചിത്രത്തില്‍ ഒരു ഗാനരംഗത്തു മാത്രമാണ് കമാലിനി മുഖര്‍ജിയുടെ സാന്നിധ്യമുള്ളത്. ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് എം.ജയചന്ദ്രനാണ്.

Top