വിശാലിന്റെ നായികയായി കാതല്‍ സന്ധ്യ എത്തുന്നു

വിശാലിനെ നായകനാക്കി ഒരുക്കിയ തിമിര് എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ തരുണ്‍ ഗോപി ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് തയ്യാറാക്കുന്നു. വെറി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ നായിക കാതല്‍ സന്ധ്യയാണ്. ഗ്രാമീണ പശ്ചാത്തലത്തിലാണ് വെറിയുടെ കഥ മുന്നേറുക.

ചില പ്രത്യേക സാഹചര്യങ്ങളെ തുടര്‍ന്ന് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍ക്ക് അവരുടെ ഗ്രാമത്തില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തില്‍ നടന്‍ രമണ പ്രാധാന്യമുള്ളൊരു വേഷം അവതരിപ്പിക്കുന്നുണ്ട്.

വളരെയധികം രസകരമായ ഘടകങ്ങളുള്ള ഒരു കൊമേര്‍ഷ്യല്‍ എന്റര്‍ടെയിനര്‍ ആയിരിക്കും ഈ ചിത്രമെന്ന് സിനിമാ വൃത്തങ്ങള്‍ പറഞ്ഞു. ചിത്രത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും ചിത്രീകരിക്കുന്നത് മധുരയുടെ പ്രാന്തപ്രദേശങ്ങളിലാണ്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി.

Top