വിവാദങ്ങള്‍ക്കൊടുവില്‍ പുലിപാര്‍വൈ പ്രദര്‍ശനത്തിലേക്ക്

പ്രദര്‍ശനത്തിനു മുന്‍പേ വിവാദങ്ങള്‍ സൃഷ്ടിച്ച തമിഴ് സിനിമ പുലിപാര്‍വൈ പ്രദര്‍ശനത്തിനൊരുങ്ങുന്നു. ശിശു ദിനമായ നവംബര്‍ 14നാണ്ചിത്രം റിലീസ് ചെയ്യുക. വേന്തര്‍ മൂവീസിന്റെ ബാനറില്‍ പാരിനവേന്ദറാണ് സിനിമ നിര്‍മിക്കുന്നത്. പ്രവീണ്‍ ഗാന്ധിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

പ്രധാന താരങ്ങളെല്ലാം പുതുമുഖങ്ങളാണ്. ശ്രീലങ്കന്‍ ഭരണകൂടം കൊലപ്പെടുത്തി കടലില്‍ തള്ളിയ എല്‍ടിടിഇ നേതാവ് വേലുപിള്ള പ്രഭാകരമേനോന്റെ ഇളയമകന്‍ ബാലചന്ദ്രന്റെ കഥയാണ് പുലിപാര്‍വൈ. ബാലചന്ദ്രന്റെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത് മാസ്റ്റര്‍ സത്യദേവും പ്രഭാകരനായി അഭിനയിക്കുന്നത് എസ്. മദനുമാണ്. മലയാളികളായ നിര്‍മലും അലീന മോഹനുമാണ് മറ്റു പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.

മനോജ് ആയുര്‍, അഷ്‌റഫ് ദിവാന്‍, ജോമോന്‍, സാംസണ്‍, തോമസ് കുണ്ടറ, പ്രദീപ്, എസ്. ജോജി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. സായ് മഹേശ്വരന്‍ ഛായാഗ്രഹണം ചെയ്തിരിക്കുന്ന സിനിമയുടെ കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ബൈജു. സംവിധായകന്‍ തന്നെ സംഗീതം നല്‍കിയിരിക്കുന്ന സിനിമയിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നതും പുതുമുഖങ്ങളാണ്. ശ്രീലങ്കന്‍ കടല്‍തീരങ്ങളിലും ശബരിമല, തേന്മല, കൊല്ലം, പെരുനാട് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം

Top