വിവരാവകാശം: അപേക്ഷകള്‍ അവഗണിക്കുന്നതിനെതിരെ സര്‍ക്കുലര്‍

തിരുവനന്തപുരം: വിവരാവകാശ അപേക്ഷകള്‍ അവഗണിക്കുന്നതിനെതിരെ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ താക്കീത് നല്‍കി. വിവരാവകാശ അപേക്ഷകള്‍ക്ക് വ്യക്തമായ മറുപടി നല്‍കണം. ഫയല്‍ കാണാനില്ലെന്ന മറുപടി നല്‍കരുത്. അങ്ങനെ നല്‍കിയാല്‍ അതിനുള്ള തെളിവ് നല്‍കണം. ഇല്ലാത്ത പക്ഷം അഞ്ചു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അയച്ച സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.

കാലാവധി കഴിഞ്ഞ ഫയലുകള്‍ നശിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കനുവാദമുണ്ട്. പക്ഷെ ഇതു നിയമപ്രകാരമായിരിക്കണം മാത്രമല്ല ഈ രേഖകളുടെ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു

അഴിമതിയുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷകള്‍ക്കാണു ഫയല്‍ കാണാനില്ലെന്ന മറുപടി സാധാരണ ലഭിക്കുന്നത്. ഇക്കാര്യത്തില്‍ വ്യാപക പരാതിയുണ്ടായിരുന്നു. വിവരാവകാശ കമ്മീഷന്റെ നിര്‍ദേശാനുസരമാണു സര്‍ക്കാരിന്റെ നടപടി.

Top