വിഴിഞ്ഞം പദ്ധതി: അന്തിമ തീരുമാനം സര്‍വ്വകക്ഷി യോഗത്തിന് ശേഷം

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിന് നല്‍കുന്ന കാര്യത്തില്‍ തീരുമാനമായില്ല. സര്‍വ്വകക്ഷിയോഗത്തിനുശേഷം തീരുമാനമെടുത്താല്‍ മതിയെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ധാരണയാവുകയായിരുന്നു.

ജൂണ്‍ മൂന്നിനായിരിക്കും ഇതുസംബന്ധിച്ച സര്‍വ്വകക്ഷിയോഗം ചേരുക. അതിനുശേഷം നടക്കുന്ന മന്ത്രിസഭായോഗമായിരിക്കും പദ്ധതി സംബന്ധിച്ച അന്തിമതീരുമാനം കൈക്കൊള്ളുക.

വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിന് നല്‍കിയതില്‍ വഴിവിട്ടനീക്കമുള്ളതായി സിപിഎം നേതാവ് പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ ആരോപണം ഉന്നയിച്ചിരുന്നു. അതിനാലാണ് സര്‍വ്വകക്ഷിയോഗം വിളിച്ചു പ്രതിപക്ഷവുമായി ചര്‍ച്ച നടത്തിയശേഷം പദ്ധതിയുമായി മുന്നോട്ടുപോയാല്‍ മതിയെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചത്.

Top