വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ 800 കോടി രൂപ സഹായം

ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിക്കുള്ള കേന്ദ്രസഹായത്തിന് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ അംഗീകാരം. സംരംഭക മൂലധന ഉപരിതുകയായി 800 കോടി രൂപ നല്‍കാനുള്ള ശുപാര്‍ശ കേന്ദ്ര ധനകാര്യ സെക്രട്ടറി അദ്ധ്യക്ഷനായ സമിതി അംഗീകരിച്ചു. ദില്ലിയില്‍ ഇന്ന് ചേര്‍ന്ന ഉന്നതാധികാര യോഗത്തിലാണ് തീരുമാനം.

ഇതാദ്യമായാണ് രാജ്യത്ത് ഒരു തുറമുഖ നിര്‍മ്മാണ പദ്ധതിക്ക് വയബലിറ്റി ഗ്യാപ് ഫണ്ട് ലഭിക്കുന്നത്.

Top