ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ദേശീയ ഹരിത ട്രൈബ്യൂണല്‍ ഇന്നു പരിഗണിക്കും. തീരദേശപരിപാലന നിയമഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ എല്ലാ സംസ്ഥാനങ്ങളേയും കക്ഷിചേര്‍ക്കണമെന്ന ആവശ്യവും ട്രൈബ്യൂണലിന്റെ പരിഗണനയ്ക്കു വരും.
എല്ലാ സംസ്ഥാനങ്ങളേയും കക്ഷിചേര്‍ക്കുന്നത് കേസ് അനന്തമായി നീളാന്‍ ഇടയാക്കുമെന്നാണ് വിഴിഞ്ഞം തുറമുഖ കമ്പനിയുടെ വാദം. വിഴിഞ്ഞം പദ്ധതിക്കെതിരെ പരാതി നല്കിയ മേരിദാസനെ വിസ്തരിക്കണമെന്നാവശ്യപ്പെട്ട് തുറമുഖ കമ്പനി പ്രത്യേക അപേക്ഷയും നല്‍കിയിട്ടുണ്ട്. കേസ് നടത്തുന്നതിനുള്ള പണത്തിന്റെ ഉറവിടം പരിശോധിക്കണമെന്നാണ് തുറമുഖ കമ്പനിയുടെ ആവശ്യം.