വിഴിഞ്ഞം: കേരളം രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കാര്യത്തില്‍ കേരളം രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരി. പദ്ധതിയില്‍ കേരളത്തിനു താത്പര്യമില്ലെങ്കില്‍ തമിഴ്‌നാടിനു നല്‍കും. അഭിപ്രായസമന്വയമില്ലെങ്കില്‍ പദ്ധതി നടപ്പാക്കില്ല. കന്യാകുമാരി ജില്ലയിലെ കുളച്ചലില്‍ പദ്ധതിക്കായി തമിഴ്‌നാട് സാധ്യതാപഠനം നടത്തിയിട്ടുണ്ട്. പദ്ധതി കേരളത്തിനു നഷ്ടമായാല്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റം പറയരുതെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.

ഇത് രണ്ടാം തവണയാണു ഗഡ്കരി വിഴിഞ്ഞം പദ്ധതിയുടെ പേരില്‍ കേരളത്തിനു മുന്നറിയിപ്പു നല്കുന്നത്. പദ്ധതി അദാനി ഗ്രൂപ്പിനു നല്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനു ഒരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്കായി ആരും ടെന്‍ഡര്‍ സമര്‍പ്പിക്കാത്തതിനെത്തുടര്‍ന്ന് കേരള സര്‍ക്കാര്‍ മുന്‍കൈയെടുത്താണ് അദാനി ഗ്രൂപ്പുമായി ചര്‍ച്ച നടത്തിയതെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.

Top