വില കുറഞ്ഞ സ്മാര്‍ട്ട് ഫോണും സൗജന്യ ഇന്റര്‍നെറ്റുമായി ഡാറ്റാവിന്‍ഡ്

2000 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണും സൗജന്യ ഇന്റര്‍നെറ്റുമായി ഡാറ്റാവിന്‍ഡ്. വിപണിയില്‍ സാന്നിദ്ധ്യം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഡാറ്റാവിന്‍ഡ് 3.5 സ്‌ക്രീന്‍ സൈസുള്ള ആന്‍ഡ്രോയിഡ് ഫോണുകള്‍ പുറത്തിറക്കുന്നത്.  ദീപാവലിയ്ക്ക് മുന്‍പ് ഫോണ്‍ വിപണിയിലെത്തിക്കുമെന്നും ഡാറ്റാ വിന്‍ഡ് എക്‌സിക്യുട്ടിവ് വൈസ് പ്രസിഡണ്ട് രുപീന്ദര്‍ സിംഗ് പറഞ്ഞു.

ഫോണ്‍വാങ്ങുന്നവര്‍ക്ക്  ആ ഫോണ്‍ ഉപയോഗിക്കുന്ന കാലത്തോളം സൗജന്യ ഇന്റര്‍നെറ്റ് നല്‍കുന്നതിനെക്കുറിച്ച് മൂന്നു ഫോണ്‍കമ്പനികളുമായി ചര്‍ച്ച നടത്തുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

വിലക്കുറവുമായി രംഗത്ത് വന്ന ആകാശ് ടാബ്‌ലെറ്റിന്റെ നിര്‍മ്മാതാക്കളാണ് കനേഡിയന്‍ കമ്പനിയായ ഡാറ്റാവിന്‍ഡ്. നിലവില്‍ ഡാറ്റാവിന്‍ഡ് മൂന്ന് സ്മാര്‍ട്ട് ഫോണും അഞ്ച് ടാബ് ലെറ്റുകളും പുറത്തിറക്കിയിട്ടുണ്ട്.

Top