ബീജിങ്: ലോക വിപണി കൈയടക്കി വാഴുന്ന സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളായ ചൈനീസ് കമ്പനിയായ ഷവോമി വീണ്ടും ചരിത്രം സൃഷ്ടിക്കുന്നു. കമ്പനിയുടെ പുതിയ ഫോണായ റെഡ്മി നോട്ട് 2ന്റെ ഫ്ളാഷ് സെയില്‍ ആരംഭിച്ച് ചൈനയില്‍ മാത്രം എട്ട് ലക്ഷം യൂണിറ്റുകളാണ് വിറ്റഴിച്ചത്. 12 മണിക്കൂറിനുള്ളിലാണ് എട്ട് ലക്ഷം യൂണിറ്റുകള്‍ വിറ്റ് റെഡ്മി ചരിത്രം സൃഷ്ടിച്ചത്.
5.5 ഇഞ്ച് എച്ച്.ഡി ഡിസ്പ്ലെയാണ് റെഡ്മി നോട്ട് 2നുള്ളത് മീഡിയടെക് ഹെലിയോ എക്സ്10 പ്രസസറിലാവും ഫോണ്‍ പ്രവര്‍ത്തിക്കുക. രണ്ട് ജിബി റാമുള്ള ഫോണ്‍ 16 ജിബി, 32 ജിബി ഇന്റേര്‍ണല്‍ മെമ്മറികളില്‍ ലഭ്യമാണ്.
3060 എം.എ.എച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. 13 എം.പി പിന് ക്യാമറയും അഞ്ച് എം.പി മുന്‍ ക്യാമറയും ഫോണിന്റെ പ്രത്യേകതകളാണ്. ആന്‍ഡ്രോയിഡ് 5 ലോലീപോപ്പ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് റെഡ്മി നോട്ട് 2 പ്രവര്‍ത്തിക്കുക.
ഫോണ്‍ ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ഏകദേശം 12,000 രൂപയാകും ഫോണിന് ഇന്ത്യയിലെ വില.