മുംബൈ: വിപണിയില്‍ കനത്ത നഷ്ടം. സെന്‍സെക്‌സ് സൂചിക 629.82 പോയന്റ് താഴ്ന്ന് 26877.48ലും നിഫ്റ്റി 198.30 പോയന്റ് നഷ്ടത്തില്‍ 8126.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കനത്ത വില്പന സമ്മര്‍ദമാണ് വിപണിയെ ബാധിച്ചത്.
772 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1943 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ടാറ്റ സ്റ്റീല്‍, വേദാന്ത, ഭേല്‍, ഐസിഐസിഐ ബാങ്ക്, ടാറ്റ പവര്‍ തുടങ്ങിയവ നഷ്ടത്തിലായിരുന്നു. അതേസമയം, ഡോ.റെഡ്ഡീസ് ലാബ്, ഹീറോ മോട്ടോര്‍ കോര്‍പ് തുടങ്ങിയവ നേട്ടമുണ്ടാക്കി.


