വിമാനം തകര്‍ക്കുമെന്ന് ഭീഷണി; ഒടുവില്‍ പിഴ അടച്ച് മാപ്പ് പറച്ചില്‍

ക്വാലാലംപൂര്‍: മലേഷ്യന്‍ വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബോംബ് ഭീഷണി. ഇന്തോനേഷ്യന്‍ വിമാനം ബോംബ് സ്‌ഫോടനത്തിലൂടെ തകര്‍ക്കുമെന്നു ഭീഷണിപ്പെടുത്തിയ കര്‍ഷകനെ പോലീസ് അറസ്റ്റ് ചെയ്തു.

വിമാനത്തില്‍ യാത്ര ചെയ്യാനായി എത്തിയ കര്‍ഷകനോട് അനുവദനീയമായതിലും കൂടുതല്‍ ഭാരമുള്ള ബാഗേജുമായി യാത്ര ചെയ്യാന്‍ സാധിക്കില്ലെന്നു ജീവനക്കാര്‍ പറഞ്ഞു. ഇതില്‍ പ്രകോപിതനായ യാത്രക്കാരന്‍ ബോംബ് ഭീഷണി മുഴക്കുകയായിരുന്നു.

ജീവനക്കാരുടെ പരാതിയെ തുടര്‍ന്നു പോലീസ് കര്‍ഷനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളോട് ആറു മാസം തടവോ ഒരു ലക്ഷം രൂപ പിഴയോ അടയ്ക്കണമെന്നു മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടു. പണം അടച്ച കര്‍ഷകന്‍ പ്രകോപനം സൃഷ്ടിച്ചതില്‍ മാപ്പ് പറയുകയും ചെയ്തു.

Top