തിരുവനന്തപുരം: വിപ്ലവ പാര്‍ട്ടികള്‍ മതപരമായ ആഘോഷങ്ങള്‍ നടത്തുന്നതിനോടു യോജിപ്പില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഎം നേതൃത്വത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ച പശ്ചാത്തലത്തിലായിരുന്നു സിപിഐ നേതാവിന്റെ പ്രതികരണം.
വിപ്ലവ പാര്‍ട്ടികളും ആത്മീയതയും യോജിച്ച് പോകില്ലെന്നും സി.പി.എം സംഘടിപ്പിച്ചതു പോലൊരു പരിപാടി ഏതായാലും സി.പി.ഐ സംഘടിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മതത്തില്‍ വിശ്വസിക്കുന്നതു കൊണ്ട് പ്രശ്‌നമില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.


