മുംബൈ: നഷ്ടപ്പെട്ട വിപണി തിരിച്ചുപടിക്കാന്‍ മാഗി ന്യൂഡില്‍സിന്റെ നിര്‍മാതാക്കളായ നെസ്‌ലെ ശ്രമം തുടങ്ങി. ഇതിനായി ഉത്പന്നം സുരക്ഷിതമാണെന്ന് വ്യക്തമാക്കിക്കൊണ്ട് ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും കാമ്പയിനും അരംഭിച്ചിട്ടുണ്ട്.
യുപിയില്‍ കഴിഞ്ഞ ആഴ്ച പകുതിയോടെ മാഗി ന്യൂഡില്‍സിന്റെ വില്പന കുത്തനെ ഇടിഞ്ഞതായി വ്യാപാരികള്‍ പറയുന്നു. രാജ്യവ്യാപകമായി 10 മുതല്‍ 40 ശതമാനംവരെയാണ് ഉത്പന്നത്തിന്റെ വില്പനയില്‍ ഇടിവുണ്ടായത്. ഈ സാഹചര്യത്തിലാണ് മാഗി സുരക്ഷിതമാണെന്ന കാമ്പയിനുമായി കമ്പനി രംഗത്തെത്തിയത്.
2700 കോടിവരുന്ന രാജ്യത്തെ ന്യൂഡില്‍സ് വിപണിയില്‍ 70 ശതമാനം വിഹിതവും മാഗിയുടേതാണ്. ഐടിസിയുടെ സണ്‍ഫീസ്റ്റ് യിപ്പി, നിസിന്‍സിന്റെ ടോപ്പ് രമെണ്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് 30ശതമാനം വിഹിതവുമാണുള്ളത്.


